ശ്രേഷ്ഠ കാതോലിക്ക ബാവക്ക് സ്വീകരണവും, പെരുന്നാളും, സുവർണ്ണ ജൂബിലി ആഘോഷ ഉത്ഘാടനവും

Global Indian Writer · July 29, 2026 · 1 min read · 0 Comments · 0 Shares

ജിൻസ് മാത്യു, റിവർസ്റ്റോൺ

ഹ്യൂസ്റ്റൺ:മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലിത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഹ്യൂസ്റ്റൺ സെന്റ്റ്. മേരീസ് ദേവാലയ ഇടവക ഭക്തി നിർഭരമായ സ്വീകരണം നൽകുന്നു.
ഇടവകയുടെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവ മാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളും ഇടവക വാർഷികവും ദൈവാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷ ഉത്ഘാടനവും ശ്രേഷ്ഠ പൗരസ്ത്യ കാതോലിക്കാ ബാവയുടെ മഹനീയ കാർമ്മികത്വത്തിൽ ഓഗസ്റ്റ് 14,15 വെള്ളി, ശനി ദിവസങ്ങളിൽനടക്കുമെന്ന് ഇടവക വികാരി ഫാദർ എൽദോ പോൾ, സെക്രട്ടറി ബോബി ജോർജ്,ട്രഷറർ അലക്സ് തെക്കേതിൽ എന്നിവർ അറിയിച്ചു.

ഓഗസ്റ്റ് 9 ഞായറാഴ്ച്ച വിശുദ്ധ കുർബാനന്തരം പെരുന്നാൾ കൊടിയേറ്റ് നടക്കും 14 വെള്ളി വൈകുന്നേരം 6 മണിക്ക് ദൈവാലയത്തിലെത്തുന്ന ശ്രേഷ്ഠ ബാവയെ സെന്റ് മേരീസ് ഇടവകയും,ഹ്യൂസ്റ്റണിലെ സുറിയാനി ഓർത്തഡോക്സ്‌സ് വിശ്വാസത്തിലുള്ള വൈദികരും വിശ്വാസികളും ചേർന്ന് സ്വീകരിക്കും .തുടർന്ന് സന്ധ്യാ പ്രാർത്ഥനക്ക് ശേഷം ഭക്തി സാന്ദ്രമായ പെരുന്നാൾ പ്രദിക്ഷണം നടക്കും .തുടർന്ന് ശ്രേഷ്‌ഠ ബാവയുടെ അനുഗ്രഹ പ്രഭാഷണവും, ഇടവകയിലെ വിദ്യാർത്ഥികൾക്കുള്ള ഗ്രാഡുവേഷൻ ഹോണറിംഗും, അത്താഴ സദ്യയുംഉണ്ടായിരിക്കും.

ഓഗസ്റ്റ് 15 ശനിയാഴ്ച്ച രാവിലെ 8.30 ന് പ്രഭാത നമസ്ക്കാരവും ശ്രേഷ്ഠ ബാവായുടെ പ്രധാന കാർമ്മീകത്വിൽ വിശുദ്ധ മൂന്നിൻ മേൽ കുർബാനയും നടക്കും.

വിശുദ്ധ കുർബാനക്ക് ശേഷംഇടവകയുടെ അൻപത് വർഷത്തിലേക്ക് കടക്കുന്ന ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഔദോഗിക ഉത്ഘാടനം ശ്രേഷ്ഠ ബാവാ നിർവ്വഹിക്കും.തുടർന്ന് പെരുന്നാൾ പ്രദിക്ഷണം,ആശീർവ്വാദം, നേർച്ച സദ്യ എന്നിവ നടക്കും.

നോർത്ത് അമേരിക്കൻ അതിഭദ്രാസ മെത്രാപ്പോലിത്ത എൽദോ മോർ തീത്തോസ് മെത്രാപ്പോലിത്തയുടെ ന്യൂയോർക്ക് അരമനയിൽ നടന്ന നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിൽ വിശിഷ്ഠ അതിഥിയായി കേരളത്തിൽ നിന്ന്

എത്തിയ പൗരസ്ത്യ ശ്രേഷ്ഠ കാതോലിക്കാ ബാവായെ ഇടവക വികാരി ഫാദർ എൽദോ പോളിന്റെ നേതൃത്തിൽ ഇടവക കമ്മിറ്റി ഹ്യൂസ്റ്റണിലേക്ക് ക്ഷണിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.