ലിൻസ് താന്നിച്ചുവട്ടിൽ
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെ പ്രധാന തിരുന്നാൾ ജൂൺ 4 മുതൽ 7 വരെ ഭക്തിനിർഭരമായും ആഘോഷപൂർവ്വമായും നടത്തപ്പെടും. തിരുന്നാളിനോടനുബന്ധിച്ച് മെയ് 28 മുതൽ ജൂൺ 6 വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയോടൊപ്പം ഈശോയുടെ തിരുഹൃദയ നൊവേന ഉണ്ടായിരിക്കുന്നതാണ്. ജൂൺ 4 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് സിമിത്തേരിയിൽ മരിച്ചുപോയ വിശ്വാസികൾക്കായി ഒപ്പീസും തുടർന്ന് രാത്രി 7 മണിക്ക് ദേവാലയത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടും.
ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുന്നാൾ പതാക ഉയർത്തൽ ശുശ്രൂഷ നടക്കും. തുടർന്ന് ഫാ. മെൽവിൻ പോൾ മംഗലത്ത് മുഖ്യകാർമികത്വം വഹിക്കുന്ന ഇംഗ്ലീഷ് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. മതബോധന ദിനാചരണം, കലാപരിപാടികൾ, മിഷൻ ലീഗ് കുട്ടികളുടെ ഫുഡ് സെയ്ൽ എന്നിവയും അരങ്ങേറും.
ജൂൺ 6 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യകാർമികനായ വിശുദ്ധ കുർബാന നടക്കും. തുടർന്ന് ദർശനസമൂഹത്തിന്റെ നേതൃത്വത്തിൽ കപ്ലോൻ വാഴ്ച, ഇടവക കലാകാരന്മാരുടെ കലാവിരുന്ന്, സെ. വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളുടെ ആഭിമുഖ്യത്തിലുള്ള ഫുഡ് സെയ്ൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ജൂൺ 7 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുന്നാൾ റാസ അർപ്പിക്കപ്പെടും. തിരുഹൃദയ ഇടവക മുൻ വികാരിയും മിയാമി സെന്റ് ജൂഡ് ഇടവക വികാരിയുമായ ഫാ. സജി പിണർകയിൽ മുഖ്യകാർമികനായിരിക്കും. സഹകാർമികരായി ഫാ. ജോനുസ് ചെറുനിലത്ത്, ഫാ. എബ്രാഹം കടുതോടിൽ, ഫാ. തോമസ് മുളവനാൽ എന്നിവർ സംബന്ധിക്കും. സെന്റ് തോമസ് രൂപതാ വികാരി ജനറൽ ഫാ. തോമസ് കടുകപ്പള്ളി വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, ലേലം എന്നിവ നടക്കും. തിരുന്നാളിന്റെ എല്ലാ ഒരുക്കങ്ങൾക്കും ട്രസ്റ്റിമാരായ തോമസ് കുന്നുമ്പുറത്ത്, മത്തിയാസ് പുല്ലാപ്പള്ളിൽ, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽകരോട്ട് എന്നിവർ നേതൃത്വം നൽകുന്നു. ഈ വർഷത്തെ തിരുന്നാൾ സീനിയർ മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. എല്ലാ വിശ്വാസികളെയും തിരുന്നാൾ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.