ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി ‘ഫ്രോഡ് രാഷ്ട്രീയം’ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കള്ളം മാത്രം പറയുന്ന നേതാവാണ്.
പിണറായി വിജയനെ സംരക്ഷിക്കുന്നത് രാഹുൽ ഗാന്ധി. ശബരിമല വെച് വോട്ട് നേടിയത് കോൺഗ്രസ്സ്. ഇത് വരെ കോൺഗ്രസ്സ് അധികാരത്തിൽ വന്നിട്ട് കൊള്ളയെ പറ്റി ഒന്നും പറഞ്ഞില്ല. KM ഷാജിയെ മന്ത്രിയാക്കിയത് രാഹുൽ ഗാന്ധി. മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ആളെ മന്ത്രിയാക്കിയത് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും രാജ്യദ്രോഹി എന്ന് വിളിച്ചു.
ജിജി തോംസൺ വെളിപ്പെടുത്തലിലും അദ്ദേഹം പ്രതികരിച്ചു. സീറോ വ്യക്തികളെ ഹീറോ ആക്കാൻ താൻ ഇല്ല. അദ്ദേഹം മികച്ച വ്യക്തി എന്നൊരു അഭിപ്രായം ഇല്ല..ജിജി തോംസൺ അഴിമതി ആരോപണം നേരിട്ട ഉദ്യോഗസ്ഥൻ. തന്റെ കൂടെ പോഡ്ക്കാസ്റ്റ് നടത്തിയപ്പോൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. ബിജെപിയിൽ നിന്ന് ഓഫർ കിട്ടാത്തപ്പോൾ വിഡി സതീശൻ എന്തെങ്കിലും ഓഫർ കൊടുത്തത് കൊണ്ടാകാം ഇങ്ങനെ പറയുന്നത്.
UDF സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല. CMRL കർത്തയുടെ ഡയറിയിൽ V മുരളീധരന്റെ പേര് വന്നത് മുരളീധരൻ തന്നെ വ്യക്തമാക്കി. അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട. മുൻ മുഖ്യമന്ത്രിയുടെ മകൾ ക്രിമിനൽ ആണെന്ന് തെളിവുണ്ട്. എന്നിട്ട് എന്ത് കൊണ്ട് UDF സർക്കാർ FIR രജിസ്റ്റർ ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.