കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പൊലീസ് പിടിയിൽ

Global Indian Writer · June 10, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പൊലീസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് വധശ്രമക്കേസിൽ പിടിയിലാകുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. പിന്നാലെ ഒളിവിലായിരുന്നു സുഗതൻ. ഹൈക്കോടതിയിൽ സുഗതൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പൊലീസ് പിടികൂടിയത്.

പിടികൂടുന്നതിനിടെ സുഗതന്റെ അനുയായികള്‍ പൊലീസിനെ വളഞ്ഞു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുണ്ടായി. നാടകീയ രംഗങ്ങളാണ് അറസ്റ്റിനിടെ പ്രദേശത്ത് ഉണ്ടായത്. ബിജെപി പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.