Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിറിയൻ തലസ്ഥാനത്ത് ഇസ്രായേൽ ആക്രമണം; നിരവധി മരണം

സിറിയൻ തലസ്ഥാനത്ത് ഇസ്രായേൽ ആക്രമണം; നിരവധി മരണം

ഡമസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്‌കസി​ന്‍റെ പ്രാന്തപ്രദേശങ്ങളിലെ രണ്ട് പാർപ്പിട സമുച്ചയങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും മറ്റ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയൻ ദേശീയ വാർത്താ ഏജൻസി ‘സനാ’ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിനിരയായ ഒരു കെട്ടിടം ഡമസ്‌കസി​ന്‍റെ പ്രാന്തപ്രദേശമായ മാസെയിലും മറ്റൊന്ന് തലസ്ഥാനത്തിന് പടിഞ്ഞാറുള്ള ഖുദ്‌സയയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദ് എന്ന സായുധ സംഘത്തി​ന്‍റെ ആസ്തികളും ആസ്ഥാനവുമാണ് ആക്രമണത്തി​ന്‍റെ ലക്ഷ്യമെന്ന് ഇസ്രായേൽ ആർമി റേഡിയോ പുറത്തുവിട്ടു.

സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കുനേരെ വർഷങ്ങളായി ഇസ്രായേൽ ആക്രമണം നടത്തിവരുന്നുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഗസ്സ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അത്തരം ആക്രമണങ്ങളുടെ വേഗം കൂട്ടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments