Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ

ദു​ബാ​യ്: ഒരാഴ്ച നീണ്ട ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അമേരിക്കയിൽ നിന്നും ദുബായിൽ എത്തി. കഴിഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും ഭാ​ര്യ​യും ദു​ബാ​യി​​ൽ വിമാനമിറങ്ങിയത്. ദുബായിൽ മുഖ്യമന്ത്രിക്ക് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളൊ​ന്നു​മി​ല്ല.

ജൂ​ലൈ അ​ഞ്ചി​നാ​ണ് മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്‌ക്കാ​യി യു​എ​സി​ലേ​ക്ക് പോ​യ​ത്. മയോ ക്ലിനിക്കിലാണ് ചികിത്സയെന്നാണ് വിവരം. 2022 ലാണ് ആദ്യം ചികിത്സ തേടിയത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വൈക്കം സ്വദേശിനി മരിച്ചതിന്റെ തൊട്ടടുത്ത ​​ദിവസമാണ് മുഖ്യമന്ത്രി യുഎസിൽ ചികിത്സയിക്ക് പോയത്. ഇത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments