ദില്ലി: നോക്കിയയുടെ ലൈസൻസിന് കീഴിൽ ടിസിഎൽ കമ്മ്യൂണിക്കേഷൻസ് നിയന്ത്രിക്കുന്ന ഫ്രഞ്ച് ടെക്‌നോളജി ബ്രാൻഡായ അൽകാടെൽ ഇന്ത്യയിൽ പുതിയ പ്രീമിയം സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കമ്പനി സ്മാർട്ട്‌ഫോണുകൾ പ്രാദേശികമായി നിർമ്മിക്കും എന്നാണ് റിപ്പോർട്ടുകൾ
ഇന്ത്യൻ വിപണിയിലേക്കുള്ള ആൽകാറ്റെലിന്‍റെ ആദ്യ ചുവടുവയ്പ്പല്ല ഇത്. 1996 അവസാനത്തോടെ ഈ ബ്രാൻഡ് കോർഡ്‌ലെസ് മൊബൈൽ ഫോണുകൾ വിറ്റിരുന്നു. പക്ഷേ ഉടമസ്ഥതയിലെ മാറ്റം കമ്പനിയെ രാജ്യത്ത് നിന്നുള്ള പിന്മാറ്റത്തിലേക്ക് നയിച്ചു. ടെലികമ്മ്യൂണിക്കേഷൻ ഡിവൈസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2006-ൽ ലൂസെന്റുമായി ലയിച്ചതിന് ശേഷം, 2016-ൽ കമ്പനിയെ നോക്കിയ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ അല്‍കാടെല്‍ ഇന്ത്യന്‍ വിപണിയിൽ നിന്ന് പിന്മാറി. ഇപ്പോള്‍ ആൽകാടെൽ വെബ്‌സൈറ്റിൽ നിലവിൽ നിരവധി സ്മാർട്ട്‌ഫോണുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്, അവയിൽ ആൽക്കാടെൽ 1ബി (2022), ആൽക്കാടെൽ 1എല്‍ പ്രോ , ആൽക്കാടെൽ 1വി, ആൽക്കാടെൽ 1ല്‍ (2021), ആൽക്കാടെൽ 1എസ് (2021) എന്നിവ ഉൾപ്പെടുന്നു.