Sunday, January 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇസ്രായേലിന് 3.3 ബില്യൺ ഡോളർ സൈനിക സഹായം നൽകുന്നതിനുള്ള ബിൽ പാസാക്കി യു.എസ്

ഇസ്രായേലിന് 3.3 ബില്യൺ ഡോളർ സൈനിക സഹായം നൽകുന്നതിനുള്ള ബിൽ പാസാക്കി യു.എസ്

വാഷിങ്ടൺ: 2026 സാമ്പത്തിക വർഷത്തേക്ക് ഇസ്രായേലിനായി 3.3 ബില്യൺ ഡോളർ സൈനിക സഹായത്തിന് അംഗീകാരം നൽകി യു.എസ് പ്രതിനിധി സഭ. വിദേശ സൈനിക ധനസഹായ പരിപാടിയുടെ കീഴിൽ വരുന്ന ഇത് ഇസ്രായേലിനെ നൂതന ആയുധ സംവിധാനങ്ങൾ നേടാൻ പ്രാപ്തമാക്കുന്നതാണ്.

മിസൈൽ വിരുദ്ധ പരിപാടികൾക്കായുള്ള യു.എസ് പ്രതിരോധ ബജറ്റിന്റെ ഭാഗമായി ഇസ്രായേലിന് നൽകിയ 500 മില്യൺ ഡോളറിനൊപ്പമാണ് ബുധനാഴ്ച പാസാക്കിയ ഫണ്ടും. 2016 ൽ ഒപ്പുവച്ച കരാർ അനുസരിച്ച് 2028 വരെ ഓരോ സാമ്പത്തിക വർഷവും ഇസ്രായേലിന് അമേരിക്ക 3.8 ബില്യൺ ഡോളർ സൈനിക സഹായം നൽകണമെന്നാണ്.

ജൂത രാഷ്ട്രത്തിനുള്ള യു.എസ് സൈനിക ധനസഹായം ഇസ്രായേലിന്റെ വിമർശകർക്കിടയിൽ വളരെക്കാലമായി വിവാദപരമായിരുന്നു. യു.എസ് സഹായം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടുത്തിടെ പറഞ്ഞിരുന്നു.

‘അടുത്ത 10 വർഷത്തിനുള്ളിൽ സൈനിക സഹായം കുറക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വർഷങ്ങളായി അമേരിക്ക ഞങ്ങൾക്ക് നൽകിയ സൈനിക സഹായത്തെ വളരെയധികം അഭിനന്ദിക്കുന്നു. പക്ഷേ ഇവിടെയും ഞങ്ങൾ പക്വത പ്രാപിച്ചിരിക്കുന്നു’ എന്നായിരുന്നു നെതന്യാഹു ഇക്കണോമിസ്റ്റിനോട് പറഞ്ഞത്. അടുത്ത 10 വർഷത്തിനുള്ളിൽ യു.എസ് സൈനിക സഹായം പൂജ്യമായി കുറക്കുന്നത് പ്രവർത്തനത്തിലാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments