കുവൈത്ത് സിറ്റി: ഈജിപ്തുകാർക്ക് തൊഴിൽ വീസ നൽകുന്നത് കുവൈത്ത് വീണ്ടും നിർത്തിവച്ചു. നീണ്ട ഇടവേളയ്ക്കുശേഷം അടുത്തയിടെ പുനരാരംഭിച്ച വീസ നടപടികളാണ് നിർത്തിവച്ചത്. ചട്ടങ്ങൾക്കു വിരുദ്ധമായി റിക്രൂട്മെന്റിന് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തിയതാണ് നടപടിക്കു കാരണമെന്നാണ് സൂചന.