Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒടുവിൽ കേരളത്തോട് വിട പറഞ്ഞ് ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35ബി

ഒടുവിൽ കേരളത്തോട് വിട പറഞ്ഞ് ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35ബി

തിരുവനന്തപുരം: ഒടുവിൽ ഇന്ധനം നിറയ്ക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ എഫ്-35ബി ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ പോയി. കേരളത്തിൽ നീണ്ട ഒരിടവേള യായ അഞ്ച് ആഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് തിരികെ യാത്രയായിരിക്കുന്നത്. പണിമുടക്കിയ യുദ്ധവിമാനത്തെ യുകെയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി അറ്റകുറ്റപ്പണികൾ ചെയ്ത ശേഷമാണ് മടങ്ങുന്നത്. ഇന്നലെയാണ് തിരികെ പറക്കാനുള്ള അനുമതി എഫ്-35ബിക്ക് ലഭിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ 10.45 ഓടെയായിരുന്ന വിമാനം ടേക്ക് ഓഫ് ആയത്. ഓസ്ട്രേലിയയിലെ ഡാർവിൻ വിമാനത്താവളത്തിലേക്കാണ് വിമാനം പോയതെന്ന് വിമാനത്താവള അധിക്യതർ പറഞ്ഞു. ക്യാപ്റ്റർ മാർക്ക് ആണ് വിമാനത്തെ ഇവിടെ നിന്ന് പറത്തിക്കൊണ്ടുപോയത്. രാവിലെ 9.30 ഓടെ വിമാനതാവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൻ്റെ അനുമതിയും ലഭ്യമാക്കിയ ശേഷമായിരുന്നു ക്യാപ്ടർ മാർക്ക് വിമാനം ടേക്ക് ഓഫ് ചെയ്തത്. ബ്രിട്ടണിന്റെ അഭിമാനമായ എഫ് 35 ബി ക്ക് ഇവിടെ ആതിഥേയത്വം നൽകിയതിനു പുറമേ തന്റെ സുഹൃത്തുക്കൾക്കും വേണ്ട എല്ലാ സൗകര്യമൊരുക്കിയതിന് ക്യാപ്ടർ മാർക്ക് നന്ദി പറഞ്ഞു. രാവിലെ വിമാനത്തിൽ കയറുന്നതിന് മുൻപ് വിമാനത്തെ അറ്റകുറ്റ പണിക്കായി ഹാങ്ങറിൽ എത്തിച്ചിരുന്ന ബേർഡ് എന്ന കമ്പനിയുടെ ജിവനക്കാർക്കും ക്യാപ്ടൻ തന്റെ സല്യൂട്ട് നൽകി. ” ഇന്ത്യ നൽകിയ സേവനവും ആതിഥേയത്വവും മഹത്തരം” മെന്ന് ക്യാപ്‌ടൻ പറഞ്ഞു.

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്നം കണ്ടെത്തി. ഇതോടെയാണ് ബ്രിട്ടണിൽ നിന്ന് വിദഗ്ധ സംഘമെത്തി തകരാറുകൾ പരിഹരിച്ച് യുദ്ധവിമാനവുമായി തിരികെ പറക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments