ശ്രീനഗർ: ജമ്മു-കശ്മീരിലെ ഷോപ്പിയാനിൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കറെ തൊയ്ബ പ്രധാന കമാൻഡററെയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച കെല്ലർ പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ തുടങ്ങിയതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്കർ കമാൻഡർ ഷാഹിദ് കുട്ടെ, അദ്‌നാൻ ഷാഫി, മറ്റൊരാൾ എന്നിവരെയാണ് വധിച്ചത്. ലഷ്കർ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ചീഫ് ഓപ്പറേഷണൽ കമാൻഡറാണ് ഷാഹിദ് കുട്ടെയെന്നാണ് റിപ്പോർട്ട്.



