ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാകും. മല്‍സരം ഒഴിവാക്കാന്‍ പാര്‍ട്ടി നടത്തിയ നീക്കത്തിലാണ് ചിറ്റയത്തിന് നറുക്കുവീണത്. 2011 മുതൽ അടൂർ എംഎൽഎയാണ് ചിറ്റയം ഗോപകുമാർ. അതേസമയം അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി തരംതാഴ്ത്തിയ എ.പി.ജയന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തുകയും ചെയ്തു. ആരോപണങ്ങളെ തുടർന്ന് സെക്രട്ടറിയെ മാറ്റിയതോടെ ഒന്നര വർഷത്തിലധികമായി കോട്ടയത്തു നിന്നുള്ള സി.കെ.ശശിധരനായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്.



