Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനാലാം മണിക്കൂറിലും തീയണക്കാൻ തീവ്രശ്രമം, ടെക്സ്റ്റൈൽസ് ഗോഡൌൺ പൂർണമായും കത്തി, പ്രദേശത്ത് കനത്ത ജാഗ്രത

നാലാം മണിക്കൂറിലും തീയണക്കാൻ തീവ്രശ്രമം, ടെക്സ്റ്റൈൽസ് ഗോഡൌൺ പൂർണമായും കത്തി, പ്രദേശത്ത് കനത്ത ജാഗ്രത

കോഴിക്കോട് : പുതിയ ബസ് സ്റ്റാന്റിലെ തീയണക്കാൻ നാലാം മണിക്കൂറിലും തീവ്ര ശ്രമം. ഷോപ്പിംഗ് കോംപ്ലക്സിലെ ടെക്സ്റ്റൈൽസ് ഗോഡൌൺ പൂർണമായും കത്തി നശിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള അഗ്നിശമന സേനയുടെ ശ്രമം ഇതുവരെ വിജയം കണ്ടില്ല. അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകൾ തകർത്ത് ഉള്ളിലേക്ക് വെള്ളം അടിക്കുന്നത് തുടരുകയാണ്. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൾ ആളപായമില്ലെന്നത് ആശ്വാസകരമാണ്. 

ആദ്യം തീപിടിച്ച മെഡിക്കൽ സ്റ്റോറിൽ നിന്ന് കൂടുതൽ കടകളിലേക്ക് തീ പടർന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. സ്റ്റാൻഡിൽ നിന്ന് ബസുകൾ എല്ലാം നേരത്തെ മാറ്റിയിരുന്നു. സമീപ ജില്ലകളിൽ നിന്നും ഫയർ ഫോഴ്സിനെ എത്തിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ യൂണിറ്റുകളും കോഴിക്കോട്ടേക്ക് എത്തിച്ചിട്ടുണ്ട്.  

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments