ആലപ്പുഴ: അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് രാഷ്‌ട്രീയ കേരളം വിട നൽകി. വി.എസിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ആലപ്പുഴ വലിയ ചുടുകാട്ടിൽ കമ്യുണിസ്റ് പാർട്ടികളുടെ മുൻ നേതാക്കൾക്കൊപ്പം വി എസ്സിന് അന്ത്യനിദ്ര
മൂന്നുദിവസം നീണ്ടു നിന്ന ദുഃഖാചരണത്തിനൊടുവിലാണ് സമരസഖാക്കളുറങ്ങുന്ന വലിയ ചുടുകാട്ടിൽ വി.എസിന് അന്ത്യവിശ്രമമായത് .
തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള വിലാപയാത്രയിൽ കാലാവസ്ഥയും സമയവും വകവെക്കാതെ പതിനായിരങ്ങളാണ് വി. എസിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. അത് തീവ്ര മഴയെ പോലും അവഗണിച്ചെത്തിയ ജനസാഗരത്തിന്റെ ആവേശത്തിന് മുന്നിൽ വിലാപയാത്രയുടെ നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റി. തിരുവനന്തപുരം ദർബാർ ഹാളിൽ നിന്നും ഇന്നലെ ആരംഭിച്ച വിലാപയാത്ര
തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള 158 കിലോമീറ്റർ താണ്ടാനെടുത്തത് 22 മണിക്കൂറാണ്.



