നയാഗ്ര മേഖലയിലെ മലയാളി കൂട്ടയ്മയായ യുണൈറ്റഡ് കേരളൈറ്റ്സ് ഓഫ് നയാഗ്രയാണ് പരിപാടി സംഘടിപ്പിച്ചത്. ത്രിവർണ പതാകയേന്തിയ നൂറിലേറെ കാറുകൾ റാലിയിൽ പങ്കെടുത്തു. നയാഗ്ര ഫാൾസിന് സമീപമുള്ള ഗെയ്ൽസ് സെന്ററിൽ മുതൽ ക്വീൻസ്‌റ്റീൻ ഹൈറ്സ് പാർക്സ് വരെയായിരുന്നു റാലി. തിരക്ക് ഒഴിവാക്കാനും, പൊതുജങ്ങങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനുമാണ് തിരക്ക് കുറഞ്ഞ പാത തിരഞ്ഞെടുത്തത് എന്ന് സംഘാടകർ പറഞ്ഞു. ഇക്കുറി ഗുജറാത്തി സമാജവും യോകോണിനൊപ്പം പരിപാടിയിൽ പങ്കു ചേർന്നിരുന്നു.
എംപിപി വെയ്ൻ ഗേറ്റ്സ്, നയാഗ്ര ഫാൾസ് സിറ്റി കൗൺസിലർ മോണ പട്ടേൽ എന്നിവർ ത്രിവർണ നാട മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മുഖ്യ സ്പോൺസറായ റിയലറ്റർ സാം മാത്യു റാലി ഫ്ലാഗ് ഓഫ് ചെയ്തു. യൂക്കോൺ ഡയറക്റ്റർ ബോർഡ് മെമ്പർമാരായ ജിതിൻ ലോഹി, സെമിൻ ആന്റണി, അനു പോൾ, റോബിൻ തോമസ്, അരുൺ ബാലകൃഷ്ണൻ, അരുൺ ഘോഷ്, രാഹുൽ ദിവാകരൻ എന്നിവരുടെയും, യൂകോൺ സെക്രട്ടറി ആൻ അലക്സ്, എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി



