Wednesday, February 11, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ എഐ പിന്തുണയുള്ള ഫ്രോഡ് അലർട്ട് സംവിധാനം അവതരിപ്പിച്ച് ഭാരതി എയർടെൽ

ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ എഐ പിന്തുണയുള്ള ഫ്രോഡ് അലർട്ട് സംവിധാനം അവതരിപ്പിച്ച് ഭാരതി എയർടെൽ

ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിടുന്ന AI-പിന്തുണയുള്ള ഫ്രോഡ് അലർട്ട് സംവിധാനം അവതരിപ്പിച്ച് ഭാരതി എയർടെൽ. OTP സംബന്ധമായ ബാങ്കിങ് തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ തത്സമയം സംരക്ഷിക്കുകയാണ് ലക്ഷ്യം. നിലവിൽ ഹരിയാണയിൽ മാത്രം ലഭ്യമായ ഈ സംവിധാനം അടുത്ത രണ്ടാഴ്ചക്കുള്ളിൽ രാജ്യത്തുടനീളം ലഭ്യമാക്കുമെന്ന് എയർടെൽ പറയുന്നു.

എഐ സംവിധാനത്തിന്റെ പ്രവർത്തനം ഇങ്ങനെ:

കസ്റ്റമർ സപ്പോർട്ട് എക്‌സിക്യൂട്ടീവ്, ഡെലിവറി ഏജന്റ് അങ്ങനെ എന്തെങ്കിലുമാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെടാറുള്ളത്. ഈ വ്യാജ ഏജന്റുമാർ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ബാങ്കിങ് ഇടപാടുകളുടെ OTP പങ്കുവെക്കാൻ നിർബന്ധിക്കുന്നു. OTP വെളിപ്പെടുത്തുന്നതിന് പിന്നാലെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകും.

എയർടെലിന്റെ പുതിയ AI സംവിധാനം സംശയാസ്പദമായ ഫോൺകോളുകൾ കണ്ടെത്താനും ഫോണിൽ സംസാരിക്കുമ്പോൾതന്നെ തന്നെ ഉപയോക്താക്കൾക്ക് തത്സമയം മുന്നറിയിപ്പ് നൽകാനും കഴിയുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തതാണ്.

അപകടസാധ്യതയുള്ള ഒരു ഇൻകമിങ് കോളിനിടെ ബാങ്ക് OTP ഫോണിൽ എത്തുകയാണെങ്കിൽ എയർടെൽ ഉടൻ തന്നെ ഒരു ഫ്രോഡ് അലേർട്ട് നൽകും. ബാങ്കിങ് ഇടപാടുകളുടെ OTP പങ്കുവെക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് ഉപയോക്താക്കൾക്ക് അപ്പോൾതന്നെ കൈമാറും.

നിർമിതബുദ്ധിയും റിയൽ-ടൈം അലേർട്ടുകളും സംയോജിപ്പിക്കുന്നതാണ് ഈ സംവിധാനം. ഉപയോക്താക്കൾക്ക് ഒരു നിമിഷം ചിന്തിക്കാനും, സാഹചര്യം വിലയിരുത്താനും തട്ടിപ്പുകളിൽ വീഴാതിരിക്കാനും ഇത് അവസരം നൽകുന്നു. തട്ടിപ്പുകാർ പതിവായി ദുരുപയോഗം ചെയ്യുന്ന ഒരു സുരക്ഷാ പഴുത് അടയ്ക്കുന്നതാണ് ഈ സംവിധാനമെന്ന് എയർടെൽ അവകാശപ്പെടുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments