Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചത് തട്ടിപ്പിലൂടെയെന്ന് കെ.സി വേണു​ഗോപാൽ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചത് തട്ടിപ്പിലൂടെയെന്ന് കെ.സി വേണു​ഗോപാൽ

ന്യൂഡൽഹി: ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചത് തട്ടിപ്പിലൂടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ. ഫലം വിലയിരുത്തിയാൽ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. തോറ്റതുകൊണ്ട് മുഖം രക്ഷിക്കാൻ വേണ്ടി പറയുന്നതല്ല. ഇന്ത്യൻ ജനാധിപത്യം അതീവ​ഗുരുതരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്നും കെ.സി പറഞ്ഞു. ബിഹാറിലെ പരാജയം വിലയിരുത്തി ഡൽഹിയിൽ കോൺ​ഗ്രസ് ചേർന്ന യോ​ഗത്തിന് പിന്നാലെ മാധ്യമങ്ങളുടെ ചോ​ദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം.

‘ബിഹാറിലേത് വോട്ട് കൊള്ളയാണെന്നതിൽ സംശയമില്ല. ഹരിയാനയിലും ഞങ്ങളിത് പറഞ്ഞതാണ്. ഞങ്ങൾ ഇതുവരെ ഉന്നയിച്ച കാര്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ല. ഹരിയാനയിൽ ഫലം പുറത്തുവന്നപ്പോഴും ഞങ്ങൾ ഇതേകാര്യം പറഞ്ഞതാണ്. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും മറുപടി നൽകിയിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി കേരളം തയ്യാറായിരിക്കുമ്പോൾ കേരളത്തിലും ഇവർ എസ്ഐആർ നടപ്പിലാക്കിയിരിക്കുകയാണ്. ഇവരുടെ ഉദ്ദേശശുദ്ധി നല്ലതാണെങ്കിൽ മുഴുവൻ രാഷ്ട്രീയപാർട്ടികളും എതിർത്തിട്ടും എന്തുകൊണ്ടാണിവർ പദ്ധതിയുമായി മുന്നോട്ട് കൊണ്ടുപോകുന്നത്?’ കെ.സി ചോദിച്ചു. ഫലം വിലയിരുത്തിയാൽ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. തോറ്റതുകൊണ്ട് മുഖം രക്ഷിക്കാൻ വേണ്ടി പറയുന്നതല്ല. ഇന്ത്യൻ ജനാധിപത്യം അതീവ​ഗുരുതരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്നും കെ.സി പറഞ്ഞു. ബിഹാറിലെ പരാജയം വിലയിരുത്തി ഡൽഹിയിൽ കോൺ​ഗ്രസ് ചേർന്ന യോ​ഗത്തിന് പിന്നാലെ മാധ്യമങ്ങളുടെ ചോ​ദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം.

‘ബിഹാറിലേത് വോട്ട് കൊള്ളയാണെന്നതിൽ സംശയമില്ല. ഹരിയാനയിലും ഞങ്ങളിത് പറഞ്ഞതാണ്. ഞങ്ങൾ ഇതുവരെ ഉന്നയിച്ച കാര്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ല. ഹരിയാനയിൽ ഫലം പുറത്തുവന്നപ്പോഴും ഞങ്ങൾ ഇതേകാര്യം പറഞ്ഞതാണ്. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും മറുപടി നൽകിയിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി കേരളം തയ്യാറായിരിക്കുമ്പോൾ കേരളത്തിലും ഇവർ എസ്ഐആർ നടപ്പിലാക്കിയിരിക്കുകയാണ്. ഇവരുടെ ഉദ്ദേശശുദ്ധി നല്ലതാണെങ്കിൽ മുഴുവൻ രാഷ്ട്രീയപാർട്ടികളും എതിർത്തിട്ടും എന്തുകൊണ്ടാണിവർ പദ്ധതിയുമായി മുന്നോട്ട് കൊണ്ടുപോകുന്നത്?’ കെ.സി ചോദിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments