ന്യുഡൽഹി:വ്യവസായി അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഡിഎ ഗ്രൂപ്പ് കമ്പനികൾ 28,874 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തലുമായി കോബ്രോ പോസ്റ്റ്. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്, റിലയൻസ് കോർപറേറ്റ് അഡൈ്വസറി സർവിസസ് എന്നിവയുൾപ്പെടെ അനിൽ അംബാനിയുടെ കീഴിലുള്ള കമ്പനികളിൽനിന്നുള്ള ഓഹരികൾ കടലാസ് കമ്പനികൾ വഴി തിരിച്ചുവിട്ടാണ് തട്ടിപ്പെന്ന് കോബ്രാപോസ്റ്റ് പത്രാധിപർ അനിരുദ്ധബഹൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ, ആരോപണങ്ങളിൽ എഡിഎ നോട്ടീസ് അയച്ചു.



