Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസന്ദർശക വീസ തൊഴിൽ വീസയിലേക്ക് മാറ്റുന്നത് നിർത്തലാക്കിയേക്കാൻ ഒരുങ്ങി ബഹ്‌റൈൻ

സന്ദർശക വീസ തൊഴിൽ വീസയിലേക്ക് മാറ്റുന്നത് നിർത്തലാക്കിയേക്കാൻ ഒരുങ്ങി ബഹ്‌റൈൻ

മനാമ : സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറുന്ന രീതി  തടയാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം  ചർച്ച ചെയ്യാൻ പാർലമെന്റ് തയ്യാറെടുക്കുന്നതായി സൂചന. ഇന്നത്തെ  പാർലമെന്‍റ് യോഗത്തിൽ  ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന.ബഹ്‌റൈൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, ദേശീയ തൊഴിൽ ശക്തിയെ ശക്തിപ്പെടുത്തുക, ബഹ്‌റൈൻ പൗരന്മാരുടെ തൊഴിലിന് മുൻഗണന നൽകുക എന്നീ വിഷയങ്ങൾ   കണക്കിലെടുത്തുകൊണ്ടാണ് സന്ദർശക വീസകൾ തൊഴിൽ വീസയിലേക്ക് മാറുന്നത്  തടയാനുള്ള കാരണങ്ങളായി കണക്കാക്കുന്നത്.

നിയന്ത്രണങ്ങൾ കർശനമാക്കുന്നത്  കൂടാതെ, ടൂറിസ്റ്റ് വീസകളും വർക്ക് പെർമിറ്റുകളും ഉൾപ്പെടെ എല്ലാ വീസകളുടെയും റസിഡൻസ് പെർമിറ്റുകളുടെയും നിയന്ത്രണങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണൽ, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻപിആർഎ) കർശനമാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.സന്ദർശക വീസകൾ വർക്ക് പെർമിറ്റാക്കി മാറ്റരുതെന്ന് സ്പോൺസർമാരോട് ആവശ്യപ്പെടുന്നതുൾപ്പെടെ, വീസകൾ സംബന്ധിച്ച  കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കി വരികയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

 
മലയാളികൾ അടക്കമുള്ള നിരവധി തൊഴിൽ രഹിതരാണ് ബഹ്റൈനിലേക്ക് സന്ദർശക വീസയിൽ എത്തി ജോലി അന്വേഷിക്കുന്നത്. സന്ദർശക വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് രാജ്യത്ത് താമസിച്ച്  കൊണ്ട് തന്നെ മാറാൻ കഴിയില്ലെന്ന വ്യവസ്‌ഥ പ്രാബല്യത്തിൽ വന്നാൽ അത് നിരവധി യുവാക്കളുടെ പ്രതീക്ഷയ്ക്കാണ് മങ്ങലേൽക്കുക. നിലവിൽ നിരവധി കമ്പനികളിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് പലരും  ‘ലോക്കൽ ട്രാൻസ്ഫർ ‘ ,അല്ലെങ്കിൽ വീസിറ്റിങ് വീസയിൽ എത്തിയ ഉദ്യോഗാർഥികളെയോ ആണ് കൂടുതലും പരിഗണിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments