കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണം ചെയ്ത് ബിജെപി. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുന്നതിന് വേണ്ടിയുള്ള ആലോചനയുടെ ഭാഗമായാണ് പുതുമുഖങ്ങള്‍ക്ക് സീറ്റുകള്‍ നല്‍കാനുള്ള തീരുമാനം.
ഓരോ തദ്ദേശസ്ഥാപനത്തിലും നിര്‍ബന്ധമായും പുതുമുഖങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് നിര്‍ദേശം. മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.



