പാലക്കാട് : ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന 65 കാരിക്ക് നേരെയായിരുന്നു അതിക്രമം ഉണ്ടായത്. നിലവില്‍ സുരേഷ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റാണ് സുരേഷ്. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പ്രതി സുരേഷും മറ്റു മൂന്നുപേരും പാടൂർ അങ്ങാടിയിൽ പരസ്യമദ്യപാനം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു
വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസ്
RELATED ARTICLES



