Wednesday, March 4, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുവാക്കൾ വൻതോതിൽ വിദേശത്തേക്ക് പോകുന്നതുകൊണ്ടാണ് കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണമെന്ന വാദവുമായി ...

യുവാക്കൾ വൻതോതിൽ വിദേശത്തേക്ക് പോകുന്നതുകൊണ്ടാണ് കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണമെന്ന വാദവുമായി രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: യുവാക്കൾ വൻതോതിൽ വിദേശത്തേക്ക് പോകുന്നതുകൊണ്ടാണ് കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണമെന്ന വിചിത്ര വാദവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. മനോരമ ഇയർബുക് സംഘടിപ്പിച്ച കേരളാ ഡെവലപ്മെന്റ് സമ്മിറ്റ് 2026ൽ സംസാരിക്കവെയാണ് സംസ്ഥാന അധ്യക്ഷന്റെ ഈ പുതിയ വിചിത്രവാദം.

‘ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്‌കാസ്റ്റിൽ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തിൽ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്. നല്ലതാണ്, പക്ഷേ അതിന്റെ വസ്തുത നമ്മൾ മനസ്സിലാക്കിയിട്ടുണ്ടോ? ഏറ്റവും കൂടുതൽ യൂത്ത് മൈഗ്രേഷൻ കേരളത്തിലാണ്. യൂത്ത് അല്ലേ കുട്ടികളെ ഉണ്ടാക്കുന്നത്. യൂത്ത് ഇവിടുന്ന് മൈഗ്രേറ്റ് ചെയ്യുകയാണെങ്കിൽ ശിശുമരണനിരക്ക് സ്വാഭാവികമായും കുറയില്ല?’ എന്നാണ് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments