Friday, April 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബംഗാളില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക

ബംഗാളില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക

കൊല്‍ക്കത്ത: ബംഗാളില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക. സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കും, വനിതകള്‍ക്ക് മാസം 3,000 രൂപ സഹായം, വനിതാ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്ക്വാഡ്, മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നിയമം, കന്നുകാലിക്കടത്ത് തടയാന്‍ കര്‍ശന നിയമം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പത്രിക പുറത്തിറക്കിയത്.

ബംഗാള്‍ സമൂഹത്തോടുള്ള പ്രതിബദ്ധത പ്രതിഫലിക്കുന്ന പത്രികയാണ് തങ്ങള്‍ പുറത്തിറക്കിയതെന്ന് അമിത്ഷാ കൊല്‍ക്കത്തയിലെ ചടങ്ങില്‍ പറഞ്ഞു. മമതാ ബാനര്‍ജിയുടെ കീഴിലെ കഴിഞ്ഞ 15 വര്‍ഷം അന്ധകാരത്തിന്റെ സമയങ്ങളായിരുന്നെന്നും അതില്‍ നിരാശരായ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments