Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസ്നേഹമധുരം നിറഞ്ഞ ക്രിസ്തുമസ് കേക്ക്

സ്നേഹമധുരം നിറഞ്ഞ ക്രിസ്തുമസ് കേക്ക്

ക്രിസ്തുമസ് സ്‌നേഹത്തിന്റെയും പങ്കിടലിന്റെയും ഉത്സവമാണ്. ക്രിസ്തുമസ്ഗാനം പോലെ മധുരതരമാണ് ക്രിസ്മസ് കേക്ക്. ക്രിസ്തുമസ് കേക്ക് രുചിച്ചില്ലെങ്കിൽ ക്രിസ്തുമസ് പൂർണ്ണമായില്ല എന്ന് കരുതുന്നവരാണ് നമ്മൾ. നൂറ്റാണ്ടുകളായി നമ്മെ കൊതിപ്പിക്കുന്ന ക്രിസ്മസ് കേക്കിനുമുണ്ട് ഒരു ചരിത്രം.

മദ്ധ്യകാല ഇംഗ്ലണ്ടിലാണ് പ്ലം കേക്കിന്റെ തുടക്കം. ക്രിസ്മസിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ ആളുകൾ ക്രിസ്മസിന് ഒരുക്കമായി നോമ്പും ഉപവാസവും ആചരിച്ചിരുന്നു. ലൗകീകമായ എല്ലാ ആനന്ദങ്ങളിൽ നിന്നും ആ നാളുകളിൽ അവർ അകന്നുനിൽക്കും. ക്രിസ്മസിന് തലേന്ന് അവർ കഴിച്ചിരുന്ന വിഭവമായിരുന്നു പ്ലം പോറിഡ്ജ്. തനി ലോക്കൽ ഭാഷയിൽ പറഞ്ഞാൽ കഞ്ഞി. പിന്നീട് ആ പോറിഡ്ജിൽ ഓട്ട്‌സും സ്‌പൈസസും തേനും ചിലപ്പോൾ ബീഫും ചേർത്തു. പിറ്റേന്നത്തെ വിഭവസമൃദ്ധമായ ആഘോഷത്തിന് വയറിനെ ഒരുക്കുകയായിരുന്നു ലക്ഷ്യം. അന്നത്തെ ഈ പോറിഡ്ജ് ആണ് ക്രിസ്മ്‌സ് പ്ലം കേക്കിന്റെ മുതുമുത്തച്ഛൻ.

പിന്നീട് ഓരോ ക്രിസ്മസും കഴിയുന്തോറും ഓരോരുത്തരും അവരുടെ മനോധർമ്മമനുസരിച്ച് ഓരോ ചേരുവകൾ ചേർത്തു. പതിനാറാം നൂറ്റാണ്ടിൽ ഓട്‌സിന് പകരം അതിൽ ധാന്യപൊടിയും ഉണക്കമുന്തിരിയും സ്ഥാനംപിടിച്ചു. ക്രിസ്മസ് തലേന്ന് ഫാസ്റ്റിംഗ് കഴിഞ്ഞ് കഴിക്കാനായി ഉണ്ടാക്കിയിരുന്ന പ്ലം പോറിഡ്ജ്.
പല ചേരുവകൾ ചേർന്നതോടെ ക്രിസ്മസ് പുഡ്ഡിംഗ് ആയി മാറി.

അങ്ങനെ കഞ്ഞിരൂപത്തിലുണ്ടായിരുന്ന പഴയ പോറിഡ്ജ് കുറച്ചുകൂടി കട്ടികൂടി മാവിന്റെ രൂപത്തിലായി. ആ മാവ് ആകട്ടെ അവർ മസ്ലിൻ തുണിയിൽ പൊതിഞ്ഞ് ചൂടുവെള്ളം നിറച്ച പാത്രത്തിൽ വെച്ച് ചൂടാക്കാൻ തുടങ്ങി. അത് ഒരു ബോളിന്റെ രൂപത്തിലായിത്തീർന്നു. ബേക്കിംഗ് സൗകര്യമുണ്ടായിരുന്ന സമ്പന്നർ വെള്ളത്തിലിട്ട് ചൂടാക്കാതെ, അത് ബേക്ക് ചെയ്‌തെടുത്തു തുടങ്ങി. കേക്കിന് ഒരു നിയതരൂപവും കൈവന്നു.

പിന്നീട് ക്രിസ്മസിനു തൊട്ടുമുമ്പ് വരെ കാത്തിരിക്കാതെ, ഡിസംബർ ആദ്യം തന്നെ കേക്കുണ്ടാക്കി തുടങ്ങുന്ന പതിവിലേക്ക് മാറി.അതോടെ കേക്കുകൾ അലങ്കരിച്ചുതുടങ്ങി. പക്ഷേ, എന്തുകൊണ്ടാണ് പ്ലം കേക്ക് എന്ന പേര് വീണതെന്ന കാര്യം ആർക്കും അറിയില്ല. ഒരു പക്ഷേ അതിന് കാരണം അതിൽ ചേർത്തിരുന്ന പ്രധാന ചേരുവകളിലൊന്ന് ഉണക്കമുന്തിരിയായിരുന്നതുകൊണ്ടാകാം. കാരണം ഉണക്കമുന്തിരിക്ക് പ്ലം എന്ന ഒരു പേരും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതല്ല ഒറിജിനൽ പോറിഡ്ജിൽ പ്ലം ചേർത്തിരുന്നതുകൊണ്ടാവാം ആ പേര് വീണതെന്ന് പറയുന്നവരും ഉണ്ട്.കാലം ഒരുപാട് കഴിഞ്ഞെങ്കിലും കേക്കിന്റെ പ്രിയം കൂടിക്കൂടി വരുന്നതേയുള്ളു.

19-ാം നൂറ്റാണ്ടിലെ നവോത്ഥാനകാലത്ത് കേക്ക് ചരിത്രത്തിൽ നിന്ന് മാഞ്ഞുപോകുമെന്ന് കരുതിയിരുന്നു. കാരണം വിക്ടോറിയ രാജ്ഞി ക്രിസ്മസ് കഴിഞ്ഞുവരുന്ന ട്വെൽത് നൈറ്റ് നിരോധിച്ചപ്പോൾ.അന്നത്തെ പ്രധാനവിഭവും ഈ പ്ലം കേക്ക് തന്നെയായിരുന്നു. പക്ഷേ, രാജ്ഞി മൺമറഞ്ഞെങ്കിലും കേക്ക് പിടിച്ചുനിന്നു.ഇംഗ്ലണ്ടിൽ നിന്ന് ഈ കേക്കിന്റെ മാധുര്യം ലോകം മുഴുവൻ പടർന്നത് ബ്രിട്ടീഷ് കോളനികളിൽ ജോലിചെയ്തിരുന്ന ബ്രിട്ടീഷ്‌കാരിലൂടെയായിരുന്നു. അവരുടെ കോളനികളായിരുന്ന അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്ന ബ്രിട്ടീഷ് കുടുംബങ്ങൾ കേക്കുണ്ടാക്കാൻ തുടങ്ങിയതോടെയാണ് ക്രിസ്മസ് കേക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രചാരം നേടിയത്.അവരാണ് ക്രിസ്തുമസിന് കേക്കും വൈനും പ്രചാരത്തിലാക്കിയത്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൊണ്ട് പ്ലം കേക്ക് ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും സാധാരണമായി. ചില സ്ഥലങ്ങളിൽ ക്രിസ്മസിന് മുന്നോടിയായി ക്രിസ്മസ് കേക്ക് മിക്‌സിംഗ് തന്നെ ചടങ്ങായി മാറിക്കഴിഞ്ഞു. നട്‌സ് മാത്രമല്ല ചിലർ അതിൽ ബ്രാൻഡിയും റമ്മും ചേർക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments