തിരുവനന്തപുരം: തിരുവനന്തപുരം മീനാങ്കലിൽ സിപിഐയിൽ കൂട്ടരാജി. നൂറിലധികം പേർ പാർട്ടിയിൽനിന്ന് രാജിവച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി മുൻ ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി.
ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കൗൺസിൽ അംഗമായ മീനാങ്കൽ കുമാറിനെ ഇനിയും കൗൺസിലിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന തീരുമാനമെടുക്കുന്നത്. അന്ന് മുതൽ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മീനാങ്കൽ കുമാറിനെ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചുകൊണ്ടാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം സംസ്ഥാന നേതൃത്വം എടുത്തത്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് മീനാങ്കൽ ബ്രാഞ്ചിൽ നിന്ന് നൂറിലധികം പേർ രാജി വെച്ചത്.



