കൊല്ലം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിയിൽ പ്രതികരിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. സിപിഐ പറയുന്നതല്ല, അമിത് ഷാ പറയുന്നതാണ് പിണറായി വിജയൻ കേൾക്കുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
ബിനോയ് വിശ്വത്തിന്റെ നിലപാടില്ലായ്മ സിപിഐയ്ക്ക് ചരമഗീതം രചിക്കുന്നുവെന്നും ഇതുപോലെ നിലപാടില്ലാത്ത ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലയിൽ മുണ്ടിട്ട് പോയി കരാറിൽ ഒപ്പുവച്ചു. 200 കോടി രൂപ പ്രതിവർഷം കൊടുക്കുന്നതിനു വേണ്ടിയാണ് ഈ നാടകം അരങ്ങേറിയത്. പിഎം ശ്രീ ആകാം എൻഇപി വേണ്ട എന്നാണ് എം.എ ബേബി പറഞ്ഞത്. ബിനോയ് വിശ്വം അറിയാതെ ആട്ടം കാണുകയാണ്. സഹതപിക്കാൻ മാത്രമേ തനിക്ക് സാധിക്കുന്നുള്ളൂവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
ബിജെപിയ്ക്ക് കോൺഗ്രസിനെ മാറ്റണം. പിണറായിക്ക് എങ്ങനെയും അധികാരത്തിൽ കടിച്ചു തൂങ്ങണം. ബിജെപി സിപിഎം രഹസ്യ ഡീൽ അല്ല പരസ്യമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.



