Monday, March 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് ടേം നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ സി.പി.ഐ

നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് ടേം നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ സി.പി.ഐ

നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് ടേം നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ സി.പി.ഐ. നാലാം തവണത്തെ മല്‍സരത്തിന് ചിറ്റയം ഗോപകുമാര്‍, പി.എസ്. സുപാല്‍, ജി.എസ്. ജയലാല്‍ എന്നിവര്‍ക്ക് ഇളവ് വേണമെന്ന ജില്ലാ കമ്മിറ്റി ആവശ്യം സംസ്ഥാന നിര്‍വാഹക സമിതിയോഗം തള്ളി. ഇതോടെ അടൂരില്‍ ചിറ്റയം ഗോപകുമാറിന് പകരം എ.ഐ.വൈ.എഫ് നേതാവ് പ്രിജി ശശിധരന്‍ മല്‍സരിക്കും. ചാത്തന്നൂരില്‍ ആര്‍.രാജേന്ദ്രനും പുനലൂരില്‍ അജയ് പ്രസാദും സ്ഥാനാര്‍ഥിയാകും.

തൃശൂരിലെ നാട്ടികയിലും എം.എല്‍.എയെ മാറ്റും. സിറ്റിങ് എം.എല്‍.എ സി.സി. മുകുന്ദന് പകരം മുന്‍ എം.എല്‍.എ ഗീതാ ഗോപി സ്ഥാനാര്‍ഥിയായേക്കും. കൊടുങ്ങല്ലൂരില്‍ വി.ആര്‍.സുനില്‍കുമാര്‍ തുടരുമ്പോള്‍ തൃശൂരില്‍ പി.ബാലചന്ദ്രനെ മാറ്റിയേക്കും. ആലങ്കോട് ലീലാകൃഷ്ണനെ ഉള്‍പ്പടെ പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമതീരുമാനമായില്ല. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments