തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫിനാണ് മുൻതൂക്കം. ബ്ലോക്ക്, ഗ്രാമ,ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നു.
തിരുവനന്തപുരം കോര്‍പറേഷനിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. തൃശൂർ കോർപ്പറേഷനിൽ ആദ്യ ലീഡ് എൻഡിഎക്കാണ്. അടൂർ നഗരസഭയിൽ ആദ്യ ലീഡ് എൽഡിഎഫിനാണ് ലീഡ്. കായംകുളം നഗരസഭയിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പാലക്കാട് നഗരസഭയിൽ രണ്ട് വാര്‍ഡിൽ ബിജെപി ലീഡ് ചെയ്യുന്നു.



