ആലപ്പുഴ: പാർട്ടി മെമ്പർഷിപ് പുതുക്കാൻ തയാറാകാതെ സിപിഎം നേതാവ് ജി. സുധാകരൻ. 63 വർഷത്തിന് ശേഷം ആദ്യമായാണ് ജി. സുധാകരൻ മെമ്പർഷിപ്പിന് പുറത്ത് നിൽക്കുന്നത്. സിപിഎം ജില്ലാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമാണ് ജി. സുധാകരൻ. ബ്രാഞ്ച് സെക്രട്ടറി നേരിട്ട് എത്തിയിട്ടും പുതുക്കുന്നില്ലെന്ന് അറിയിച്ചു. വീട്ടിൽ സ്‌കൂട്ടണി ഫോം എത്തിച്ചെങ്കിലും പൂരിപ്പിച്ചു നൽകാൻ തയാറായില്ല.
സുധാകരൻ ഒഴികെ 18 അംഗംങ്ങളിൽ 17 പേരുടെയും ഫോം ജില്ലാകമ്മറ്റിക്ക് നൽകി. ജില്ലാ കമ്മറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് സുധാകരൻ. എം.വി ഗോവിന്ദന്റെ പ്രതികരണമാണ് സുധാകരനെ പ്രകോപിതനാക്കിയതെന്നാണ് സൂചന. സുധാകരനെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് പരിഹാസമായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ജില്ല- സംസ്ഥാന നേതൃത്വങ്ങൾ കൈമാറിയിൽ ലിസ്റ്റിൽ ജി. സുധാകരന് സീറ്റില്ല.



