ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി. സുധാകരനെ നേരിടാന്‍ സിപിഎം. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് റാലി നടക്കും. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വീടിനു സമീപത്ത് നിന്ന് വൈകുന്നേരം അഞ്ചുമണിക്ക് റാലി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജില്ലാ നേതാക്കള്‍ പങ്കെടുക്കും. അതേസമയം, ജി. സുധാകരന് പിന്തുണയുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീബ രാജേഷ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
ജി. സുധാകരനെ നേരിടാന്‍ സിപിഎം
RELATED ARTICLES



