Sunday, April 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news90 സീറ്റുകളിൽ കൂടുതൽ നേടി വൻഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് എം.വി ഗോവിന്ദൻ

90 സീറ്റുകളിൽ കൂടുതൽ നേടി വൻഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റുകളിൽ കൂടുതൽ നേടി വൻഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. മാധ്യമങ്ങളും പ്രതിപക്ഷവും ആവേശ പ്രചരണം ആരംഭിച്ചിട്ടുണ്ടെന്നും യുഡിഎഫ് ഭരണത്തിൽ വരാൻ പോകുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.


2020-2021 ലെ 94 മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം എസ്ഐആറിന് ശേഷം കുറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലാണ് കൂടുതൽ കുറഞ്ഞത്. 71 മണ്ഡലങ്ങളിൽ 2021നേക്കാൾ പോളിങ് കുറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ വോട്ടിംഗ് ശതമാനം കുറഞ്ഞു. യുഡിഎഫും ബിജെപിയും പണക്കൊഴുപ്പ് ഉപയോഗിച്ച് പ്രചാരണം നടത്തി. പണം കൊടുത്ത് വോട്ട് പിടിക്കുന്ന കാഴ്ച കേരളത്തിൽ കണ്ടു. 20,000ത്തോളം ജീവനക്കാർക്ക് വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്നും വോട്ടവകാശം ലഭിച്ച എല്ലാവർക്കും വോട്ട് ചെയ്യാൻ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments