Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയ്ക്കും 180 വർഷം കഠിന തടവ്

പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയ്ക്കും 180 വർഷം കഠിന തടവ്

മഞ്ചേരി:പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയ്ക്കും 180 വർഷം കഠിന തടവ്.1175000 രൂപ പിഴയും അടക്കണം.മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ഐപിസി, പോക്സോ, ജുവനയിൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് ശിക്ഷ.

മദ്യം നൽകി ആയിരുന്നു പെണ്‍കുട്ടിയെ പീഡിച്ചത്.പീഡന വിവരം പുറത്തു പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തി.2019 മുതൽ 2021 വരെ രണ്ട് വർഷം പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.

2019 ലാണ് തിരുവനന്തപുരം സ്വദേശിയായ ആയ ഭർത്താവിനെ ഉപേക്ഷിച്ച് പാലക്കാട് സ്വദേശിക്കൊപ്പം പോയത്. തുടര്‍ന്ന് മലപ്പുറത്ത് വാടകക്ക് താമസിക്കുകയായിരുന്നു ഇവര്‍.കുട്ടിയുടെ സ്വന്തം അച്ഛന്‍റെ പിതാവ് കാണാനെത്തിയപ്പോഴാണ് ക്രൂര പീഡനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. കുട്ടിയെ മുത്തശ്ശനെ കാണിക്കാന്‍ അനുവദിക്കില്ലെന്ന് അമ്മയും രണ്ടാനച്ഛനും വാശി പിടിച്ചു.ഇതോടെ മുത്തശ്ശനുമായി വാക്ക് തര്‍ക്കമുണ്ടാകുകയും നാട്ടുകാര്‍ ഇടപെടുകയും ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments