താനൂർ : സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങളും ശുചിമുറിയിൽ കുളിക്കുന്നതും മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. പരിയാപുരം എളാപ്പപ്പടി ആലുങ്ങൽ അബ്ദുൽ കാദറാണ് (41) താനൂർ പൊലീസിന്റെ പിടിയിലായത്. വിദേശത്തേക്ക് കടന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ എയർപ്പോർട്ട് പരിസരത്ത് വച്ചാണ് പ്രതി അറസ്റ്റിലായത്.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ രഹസ്യമായി പകർത്തിയ അശ്ലീല വിഡിയോകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതി പകർത്തിയ ദൃശ്യങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോയെന്നും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷണം നടത്തും. താനൂർ ഡിവൈഎസ്പി പി. പ്രമോദിന്റെ നിർദേശപ്രകാരം സിഐ കെ.ടി.ബിജിത്ത്, എസ്ഐ എൻ.ആർ. സുജിത്, സിപിഒമാരായ അനിൽകുമാർ, മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



