പട്ന : ബിഹാറിലെ സ്കൂളിൽ റിപ്പബ്ലിക് ദിന പരിപാടിയിൽ പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിച്ച അധ്യാപകൻ അറസ്റ്റിലായി. സോപോൽ ജില്ലയിലെ ഉത്ക്രമിത് ഹൈസ്കൂളിലെ പരിപാടിക്കിടയിൽ ജിന്ന നീണാൾ വാഴട്ടെ എന്ന് മുദ്രാവാക്യം വിളിച്ചതായാണ് കേസ്.
സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയെ തുടർന്ന് മുഹമ്മദ് മൻസൂർ ആലം എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി ആർ.എസ്. ശരത് അറിയിച്ചു. മുദ്രാവാക്യം വിളിക്കുന്ന വിഡിയോയും പ്രചരിച്ചു. പാക്കിസ്ഥാൻ സ്വർഗമാണെന്ന് അധ്യാപകൻ പറഞ്ഞതായി ഒരു വിദ്യാർഥിയും വിഡിയോയിൽ പറയുന്നുണ്ട്.



