കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായി നവംബർ 4ന് ഡൽഹിയിലെ വായുഗുണനിലവാരം മികച്ച നിലയിലെത്തി. ചൊവ്വാഴ്ച വായുമലിനീകരണ സൂചിക 291ലേക്ക് എത്തുകയായിരുന്നു. 2024 നവംബർ നാലിന് 381 ആയിരുന്നു വായുഗുണനിലവാര സൂചിക. 2023ൽ 415 ഉം 2022ൽ 447 മാണ് രേഖപ്പെടുത്തിയത്. പൊടിശമിപ്പിക്കൽ, വാഹനപരിശോധന, മാലിന്യം കത്തിക്കുന്നതിനെതിരായ കർശന നടപടികൾ തുടങ്ങി വർഷം മുഴുവൻ നടപ്പിലാക്കിയ മലിനീകരണ നിയന്ത്രണ നടപടികളാണ് ഈ പുരോഗതിക്ക് കാരണമെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായി ഡൽഹിയിലെ വായുഗുണനിലവാരം മികച്ച നിലയിൽ
RELATED ARTICLES



