Tuesday, December 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ അനുമതി

ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശിപാർശ സർക്കാർ അംഗീകരിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതിയിൽ അപ്പിൽ നൽകും. ഡിജിറ്റൽ തെളിവുകൾ വിചാരണ കോടതി തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രോസിക്യൂഷൻ വാദം.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂട്ടറും സ്പെഷ്യൽ പ്രോസിക്യൂട്ടറും നൽകിയ ശിപാർശ സാങ്കേതികമായി സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. ഇതിൽ നേരത്തെ തന്നെ അപ്പീൽ പോകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഏകദേശം 1500 ഓളം പേജുകൾ വരുന്ന വിധിപ്പകർപ്പാണ് കോടതി പുറത്തിറക്കിയിരുന്നത്. ഇത് പൂർണമായും വായിച്ചു പഠിച്ചതിന് ശേഷമാണ് അപ്പീൽ നൽകാനുള്ള തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments