ദുബായ് : ജനസംഖ്യ 40 ലക്ഷം പിന്നിട്ട് ദുബായ്. കഴിഞ്ഞ 30 വരെയുള്ള കണക്ക് പ്രകാരം ദുബായിൽ ജനസംഖ്യ 4,019,765 ആണ്. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. 9 മാസം പിന്നിട്ടപ്പോഴേക്കും 1,65,165 പേർ പുതിയതായി താമസം ആരംഭിച്ചു. ജനസംഖ്യയിൽ 4 ശതമാനമാണ് വർധന.
കഴിഞ്ഞ വർഷാവസാനം വരെ 38.63 ലക്ഷം പേരാണ് ദുബായിൽ താമസിച്ചതെന്നും സെന്ററിന്റെ കണക്കിൽ പറയുന്നു. ഇതിൽ 20.6 ലക്ഷം പുരുഷന്മാരും 10.2 ലക്ഷത്തിലധികം സ്ത്രീകളുമാണ്. മൊത്തം താമസക്കാരിൽ പുരുഷന്മാർ 68 ശതമാനവും പുരുഷന്മാരാണ്. 32 ശതമാനം സ്ത്രീകളും. ദുബായിൽ ജോലി ചെയ്യുകയും സമീപ എമിറേറ്റുകളിൽ താമസിക്കുകയും ചെയ്യുന്നത് 12,66,400 ആണ്.



