Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബൈയിൽ എൻജിനീയറിങ് കൺസൾട്ടൻസിക്ക് ലൈസൻസ് നിർബന്ധമാക്കുന്നു

ദുബൈയിൽ എൻജിനീയറിങ് കൺസൾട്ടൻസിക്ക് ലൈസൻസ് നിർബന്ധമാക്കുന്നു

ദുബൈ: ദുബൈയിൽ എൻജിനീയറിങ് കൺസൾട്ടൻസിക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമാകും. എല്ലാ എൻജിനിയറിങ് മേഖലയിലെയും സ്ഥാപനങ്ങൾ ദുബൈ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. ലൈസൻസില്ലാത്ത എൻജിനീയർമാരെ കൺസൾട്ടൻസികളിൽ നിയമിക്കാനും പാടില്ല. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് എൻജിനീയറിങ് മേഖലക്കായി പുതിയ നിയമം പ്രഖ്യാപിച്ചത്. പുതിയ നിയമം ലംഘിച്ച് പ്രവർത്തിക്കുന്നവർ ഒരു ലക്ഷം ദിർഹം വരെ പിഴ നേരിടേണ്ടിവരും.

ആർക്കിടെക്ചറൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, മെക്കാനിക്കൽ, മൈനിംഗ്, പെട്രോളിയം, കെമിക്കൽ തുടങ്ങി എല്ലാ എൻജിനീയറിങ് മേഖലക്കും പുതിയ നിയമം ബാധകമാണ്. ട്രേഡ് ലൈസൻസും ദുബൈ മുനിസിപ്പാലിറ്റി രജിസ്ട്രേഷനും ഇല്ലാതെ വ്യക്തികളോ ഓഫീസുകളോ എൻജിനീയറിംഗ് കൺസൾട്ടൻസി സേവനം നൽകുന്നത് നിയമവിരുദ്ധമായിരിക്കും. കൺസൾട്ടൻസി ഓഫീസുകൾ അവരുടെ ലൈസൻസ് പരിധിക്കപ്പുറം പ്രവർത്തിക്കാനും പാടില്ല. ലൈസൻസില്ലാത്ത കമ്പനികളെ മറ്റു സ്ഥാപനങ്ങൾ കൺസൾട്ടൻസികളായി നിയമിക്കുന്നതും നിയമവിരുദ്ധമാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments