ദുബായുടെ ബഹുസാംസ്കാരിക ഫെസ്റ്റിവൽ പാർക്കായ ഗ്ലോബൽ വില്ലേജിനും ഈയാഴ്ച തുടക്കമാകും. ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണാണ് ഇത്തവണ അരങ്ങേറാനൊരുങ്ങുന്നത്. ഒക്ടോബർ 15-ന് വൈകുന്നേരം ആറ് മണിക്കാണ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുക. ഗ്ലോബൽ വില്ലേജിന്റെ ഇത്തവണത്തെ ആപ്തവാക്യം ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്നതാണ്. സാംസ്കാരിക വിനിമയം, ആഗോള വിനോദം, കുടുംബ വിനോദം എന്നിവയുടെ മൂന്ന് പതിറ്റാണ്ടുകളാണ് ഇത്തവണ ആഘോഷിക്കുന്നത്. ആദ്യമായി തുറന്നതു മുതലുള്ള പാർക്കിൻ്റെ വളർച്ചയെ പ്രതിഫലിപ്പിക്കുകയെന്നതും ഇത്തവണത്തെ ആപ്തവാക്യത്തിലൂടെ ലക്ഷ്യമിടുന്നു
ദുബായ് ഗ്ലോബൽ വില്ലേജിന് 15 മുതൽ തുടക്കമാകും
RELATED ARTICLES



