ദുബായ് : സന്ദർശകർക്ക് ഒരു കോടി ദിർഹം വരെ സമ്മാനം വാഗ്ദാനം ചെയ്ത് ഗ്ലോബൽ വില്ലേജ്. പ്രവേശന ടിക്കറ്റ് ആഴ്ചതോറും നറുക്കെടുത്താണ് ജേതാക്കളെ കണ്ടെത്തുക. വ്യാഴാഴ്ചകളിൽ ആഗോള ഗ്രാമത്തിന്റെ മുഖ്യവേദിയിൽ രാത്രി 9ന് ആണ് നറുക്കെടുപ്പ്. സീസണിന്റെ അവസാന ദിവസ നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് മെഗാ സമ്മാനമായി ഒരു കോടി ദിർഹം നൽകും. കാഷ് അവാർഡുകൾക്കു പുറമെ ഐഫോണുകൾ, സ്വർണം, കാറുകൾ എന്നിവയാണ് മറ്റു സമ്മാനങ്ങൾ.
ഗ്ലോബൽ വില്ലേജ് കൗണ്ടറുകളിൽ നിന്നോ ഓൺലൈനിൽ ന്നോ ടിക്കറ്റ് വാങ്ങുന്നവർക്ക് ക്യുആർ കോഡുള്ള രസീത് ലഭിക്കും. ക്യുആർ കോഡ് സ്കാൻ ചെയ്ത് വിശദാംശങ്ങൾ നൽകി റജിസ്റ്റർ ചെയ്യുന്നതോടെ നറുക്കെടുപ്പിന്റെ ഭാഗമാകും. ഓൺലൈൻ ടിക്കറ്റെടുക്കുന്നവർക്ക് ക്യുആർ കോഡും റജിസ്റ്റർ ചെയ്യാനുള്ള ലിങ്കും ഉള്ള ഇ-ടിക്കറ്റ് ആണ് ലഭിക്കുക. റജിസ്റ്റർ ചെയ്ത ശേഷമുള്ള എല്ലാ നറുക്കെടുപ്പുകളിലും പങ്കാളികളാകും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് സെയ്ന ഡാഗർ പറഞ്ഞു:



