യു.എ.ഇ: ലോകോത്തര നഗരമാക്കി ദുബൈയെ മാറ്റിയതിൽ നഗര സൌന്ദര്യത്തിന് വലിയ പങ്കുണ്ട്. മാലിന്യ സംസ്കരണത്തിൽ നൂതന പാഠങ്ങൾ കുറ്റമറ്റ രീതിയിൽ പ്രയോഗവത്കരിക്കാൻ കഴിഞ്ഞതാണ് ദുബൈയുടെ നേട്ടം. മാലിന്യ സംസ്കരണത്തിന്റെ ദുബൈ പാഠങ്ങൾ വലുതാണ്.
ഒന്നും രണ്ടുമല്ല, ഒമ്പതിനായിരത്തിലേറെ ടൺമാലിന്യമാണ് നിത്യവും ദുബൈ നഗരസഭ ശേഖരിക്കുന്നത്. സ്വകാര്യ കമ്പനികളെ ചേർത്തു പിടച്ചാണ് ഈ നീക്കം. ദിവസവും കൃത്യമായ ഇടവേളകളിൽ നഗരത്തിെൻറ ഏതു കോണിൽ നിന്നും മാലിന്യം ശേഖരിക്കുന്നതാണ് ആദ്യനീക്കം. മികച്ച യന്ത്ര സാമഗ്രികളാണ് ഈ ദൗത്യത്തിൽ നഗരസഭക്ക് തുണയാകുന്നത്. ശേഖരിച്ചമാലിന്യങ്ങൾ തരംതിരിക്കുന്നതാണ് അടുത്ത പടി. ജനറൽ, കൺസ്റ്റട്രക്ഷൻ, മെഡിക്കൽ, ഓയിൽ, ഇ വെയിസ്റ്റ് ഇങ്ങനെവേർതിരിച്ചാണ് സംസ്കരണം. നഗരസഭക്ക് നേരിട്ടുതന്നെയാണ് സംസ്കരണ ചുമതല. പോയവർഷം ആറ്ലക്ഷത്തി 91, 987 ടൺ മാലിന്യം സംസ്കരിച്ചതിെൻറ ക്രെഡിറ്റും ദുബൈക്കുണ്ട്.
തദ്വീർ ജെനറൽ വേസ്റ്റ് റീസൈക്ലിങ് പപ്ലാൻറ് – നിത്യവും ആയിരം ടണ്ണോളം മാലിന്യമാണ് ഇവിടേക്ക് വന്നെത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ മികച്ച കമ്പോസ്റ്റുകളാക്കി മാറ്റും. ദുബൈയുടെ വിവിധ ഭാഗങ്ങളിലെ ചെടികൾക്കും ഈന്തപ്പനകൾക്കുംപൂക്കൾക്കും മറ്റും വെള്ളമായും വളമായും മാറുന്നത് സംസ്കരിച്ച മാലിന്യത്തിെൻറ ഉപോൽപന്നങ്ങളാണ്.
ഖരമാലിന്യത്തിൽനിന്ന്വൈദ്യുതി ഉൽപാദിപ്പിക്കുക. അതാണ് അടുത്ത ലക്ഷ്യം. ഈ പ്ലാന്റിന്റെപ്രവത്തനം വൈകാതെ ആരംഭിക്കും. നിത്യവും 2000 ടൺ മാലിന്യം സംസ്കരിച്ച് 80 മെഗാവാട്ട് പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദുബൈ.
നിരവധിസംസ്ക്കരണ പ്ലാന്റുകളാണ് ദുബൈയിൽ 24 മണിക്കൂറുംപ്രവർത്തിക്കുന്നത്. മാലിന്യ ശേഖരണത്തിനായി മുനിസിപ്പാലിറ്റിക്കു കീഴിൽ രണ്ടായിരത്തിലേറെ ജീവനക്കാരുണ്ട്. സ്വകാര്യമേഖലയിൽ നിന്ന് നാനൂറിലേറെ തൊഴിലാളികൾ വേറെയും.