Friday, May 3, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമാലിന്യത്തിൽ നിന്ന്​ ഊർജവും വളവും; ദുബൈ മോഡൽ ശ്രദ്ധേയമാകുന്നു

മാലിന്യത്തിൽ നിന്ന്​ ഊർജവും വളവും; ദുബൈ മോഡൽ ശ്രദ്ധേയമാകുന്നു

യു.എ.ഇ: ലോകോത്തര നഗരമാക്കി ദുബൈയെ മാറ്റിയതിൽ നഗര സൌന്ദര്യത്തിന് വലിയ പങ്കുണ്ട്. മാലിന്യ സംസ്​കരണത്തി​ൽ നൂതന പാഠങ്ങൾ കുറ്റമറ്റ രീതിയിൽ പ്രയോഗവത്​കരിക്കാൻ കഴിഞ്ഞതാണ്​ ദുബൈയുടെ നേട്ടം. മാലിന്യ സംസ്​കരണത്തി​ന്‍റെ ദുബൈ പാഠങ്ങൾ വലുതാണ്​.

ഒന്നും രണ്ടുമല്ല, ഒമ്പതിനായിരത്തിലേറെ ടൺമാലിന്യമാണ് നിത്യവും ദുബൈ നഗരസഭ ശേഖരിക്കുന്നത്​. സ്വകാര്യ കമ്പനികളെ ചേർത്തു പിടച്ചാണ്​ ഈ നീക്കം. ദിവസവും കൃത്യമായ ഇടവേളകളിൽ നഗരത്തി​െൻറ ഏതു കോണിൽ നിന്നും മാലിന്യം ശേഖരിക്കുന്നതാണ്​ ആദ്യനീക്കം. മികച്ച യന്ത്ര സാമഗ്രികളാണ്​ ഈ ദൗത്യത്തിൽ നഗരസഭക്ക്​ തുണയാകുന്നത്​. ശേഖരിച്ചമാലിന്യങ്ങൾ തരംതിരിക്കുന്നതാണ്​ അടുത്ത പടി. ജനറൽ, കൺസ്റ്റട്രക്ഷൻ, മെഡിക്കൽ, ഓയിൽ, ഇ വെയിസ്റ്റ് ഇങ്ങനെവേർതിരിച്ചാണ് സംസ്കരണം. നഗരസഭക്ക്​ നേരിട്ടുതന്നെയാണ്​ സംസ്​കരണ ചുമതല. പോയവർഷം ആറ്ലക്ഷത്തി 91, 987 ടൺ മാലിന്യം സംസ്​കരിച്ചതി​െൻറ ക്രെഡിറ്റും ദുബൈക്കുണ്ട്​.

​ തദ്വീർ ജെനറൽ വേസ്റ്റ് റീസൈക്ലിങ് പപ്ലാൻറ് – നിത്യവും ആയിരം ടണ്ണോളം മാലിന്യമാണ് ഇവിടേക്ക്​ വന്നെത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ മികച്ച കമ്പോസ്റ്റുകളാക്കി മാറ്റും. ദുബൈയുടെ വിവിധ ഭാഗങ്ങളിലെ ചെടികൾക്കും ഈന്തപ്പനകൾക്കുംപൂക്കൾക്കും മറ്റും വെള്ളമായും വളമായും മാറുന്നത്​ സംസ്​കരിച്ച മാലിന്യത്തി​െൻറ ഉപോൽപന്നങ്ങളാണ്​.

ഖരമാലിന്യത്തിൽനിന്ന്​വൈദ്യുതി ഉൽപാദിപ്പിക്കുക. അതാണ്​ അടുത്ത ലക്ഷ്യം. ഈ പ്ലാന്റിന്റെപ്രവത്തനം വൈകാതെ ആരംഭിക്കും. നിത്യവും 2000 ടൺ മാലിന്യം സംസ്കരിച്ച് 80 മെ​ഗാവാട്ട് പുനരുപയോ​ഗ ഊർജം ഉൽപാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ ദുബൈ.

നിരവധിസംസ്ക്കരണ പ്ലാന്റുകളാണ് ദുബൈയിൽ 24 മണിക്കൂറുംപ്രവർത്തിക്കുന്നത്. മാലിന്യ ശേഖരണത്തിനായി മുനിസിപ്പാലിറ്റിക്കു കീഴിൽ രണ്ടായിരത്തിലേറെ ജീവനക്കാരുണ്ട്​. സ്വകാര്യമേഖലയിൽ നിന്ന് നാനൂറിലേറെ തൊഴിലാളികൾ വേറെയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments