യുഎഇയില്‍ മുട്ടയുടെയും കോഴിയിറച്ചിയുടെയും വില വര്‍ധിക്കും. 13 ശതമാനം വരെയാണ് മുട്ടയുടെ വില കൂടുക. സാമ്പത്തിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
യുഎഇയിലെ ചില്ലറ വ്യാപാരികള്‍ക്ക് മുട്ടയുടെയും കോഴിയിറച്ചിയുടെയും വില 13 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ നിയമപരമായി അനുവദിക്കും. ഉല്‍പ്പാദനച്ചെലവും രാജ്യാന്തര കയറ്റുമതിയും കാരണം മുട്ടയുടെയും കോഴിയിറച്ചിയുടെയും വില വര്‍ധിപ്പിക്കണമെന്ന് റീട്ടെയില്‍ കമ്പനികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
ആറ് മാസത്തിന് ശേഷം വില വര്‍ധന അവലോകനം ചെയ്യുമെന്നും വിലയില്‍ മാറ്റം വരുത്തുകയോ തീരുമാനം റദ്ദാക്കുകയോ ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2020ലെ 15ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ചാണ് യുഎഇയില്‍ മുട്ടയുടെയും കോഴി ഉല്‍പന്നങ്ങളുടെയും വില വര്‍ധിപ്പിക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.