സംസ്ഥാനത്ത് വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചപ്പോള്‍ പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഉയര്‍ന്നു. 77.50 ശതമാനമാണ് ഇപ്പോഴുള്ള പോളിങ് കണക്ക്. ഏറ്റവും കൂടിയ പോളിങ് കോഴിക്കോട്ടാണ്, 80.05%. എറണാകുളത്ത് 79.34%, പാലക്കാട്ട് 79.69%. അവസാനമണിക്കൂറിലെ കണക്കുകള്‍ കൂടി വന്നാല്‍ ശതമാനം ഇനിയും ഉയരുമെന്ന് ഉറപ്പായി. ചില ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാര്‍ കാത്തുനില്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് പോളിങ് 77.5 ശതമാനം
RELATED ARTICLES



