Friday, February 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത് 30 സീറ്റ്

നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത് 30 സീറ്റ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത് 30 സീറ്റ്. പത്തായി ചുരുക്കി നൽകാൻ യൂത്ത്കോൺഗ്രസ് ദേശീയനേതൃത്വം നിർദ്ദേശം നൽകി. ഘടകകക്ഷികളുമായി വച്ച് മാറുന്ന സീറ്റുകളിലും യൂത്ത് കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. 50ശതമാനം നിയമസഭാ സീറ്റ് യുവാകൾക്കും സ്‌ത്രീകൾക്കുമായി മാറ്റിവയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉറപ്പ് നൽകിയതോടെയാണ് യൂത്ത് കോൺഗ്രസിൽ സ്ഥാനാർഥിമോഹികളുടെ ജംബോ പട്ടിക.

ദേശീയ നേതൃത്വവുമായി സംസ്ഥാന നേതൃത്വം രണ്ട് ദിവസമാണ് ഡൽഹിയിൽ ചർച്ച നടത്തിയത്. സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷിന് കൊടുങ്ങല്ലൂരാണ് താല്‍പര്യം. വൈസ് പ്രസിഡൻ്റുമാരായ അബിൻ വർക്കിക്ക് ആറന്മുള അല്ലെങ്കിൽ റാന്നി ,അരിത ബാബുവിന് കായംകുളം ,വിഷ്‌ണു സുനിൽ പന്തളത്തിന് ചാത്തനൂർ , വർക്കിംഗ് പ്രസിഡൻ്റ് ബിനുചുള്ളിയിലിന് ചെങ്ങന്നൂർ എന്നിങ്ങനെയാണ് നോട്ടം. ദേശീയസെക്രട്ടറി കെ.എം അഭിജിത്ത് -നാദാപുരം, ഷിബിന വി.കെ- തലശേരി, ശ്രീലാൽ ശ്രീധർ ചേലക്കര അല്ലെങ്കിൽ നാട്ടിക ,ജിൻഷാദ്ജിനാസ് അരൂർ അല്ലെങ്കിൽ കയ്പമംഗലം എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments