തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കാൻ ഇനി നാല് നാൾ മാത്രം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രണ്ടാംഘട്ട പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മോദിയുടെ പ്രചരണ പരിപാടികൾ.
വൈകിട്ട് മൂന്ന് മണിക്ക് തിരുവല്ലയിലാണ് ആദ്യപരിപാടി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെത്തുന്ന രാഹുൽ ഗാന്ധിക്ക് എറണാകുളം, ഇടുക്കി ജില്ലകളിലും പരിപാടികളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് മണ്ഡല പര്യടനം ആരംഭിക്കും. മൂന്ന് മുന്നണികളുടെ നിരവധി പ്രമുഖ ദേശീയ നേതാക്കൾ സംസ്ഥാനത്ത് പര്യടനം തുടരുകയാണ്.



