Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎക്സിറ്റ് പെർമിറ്റ് ഇല്ലാത്ത കുവൈത്തിലെ പ്രവാസി താമസക്കാർക്ക് വിമാന യാത്ര അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എയർലൈനുകൾ

എക്സിറ്റ് പെർമിറ്റ് ഇല്ലാത്ത കുവൈത്തിലെ പ്രവാസി താമസക്കാർക്ക് വിമാന യാത്ര അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എയർലൈനുകൾ

കുവൈത്ത് സിറ്റി : എക്സിറ്റ് പെർമിറ്റ് ഇല്ലാത്ത കുവൈത്തിലെ പ്രവാസി താമസക്കാർക്ക് വിമാന യാത്ര അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എയർലൈനുകൾ. പെർമിറ്റ് ഇല്ലാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ലെന്ന് ജസീറ എയർവേയ്സ്. 

ജൂലൈ ഒന്ന് മുതൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് (ആർട്ടിക്കിൾ 18 വീസ വ്യവസ്ഥയുടെ കീഴിലുള്ളവർ) രാജ്യത്തിന് പുറത്തു പോകാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് എയർലൈനുകളുടെ മുന്നറിയിപ്പ്. 

എക്സിറ്റ് പെർമിറ്റുകൾ സഹേൽ ആപ്പ് മുഖേന ഇഷ്യൂ ചെയ്തവ ആയിരിക്കണമെന്നും ജസീറ എയർവേയ്സ് നിർദേശത്തിൽ പറയുന്നു. സാധുതയുള്ള എക്സിറ്റ് പെർമിറ്റ് കൈവശമില്ലാത്തവരെ ചെക്ക് ഇൻ കൗണ്ടറിൽ നിന്ന് അകത്തേക്ക് പ്രവേശിപ്പിക്കില്ല.

പെർമിറ്റ് കൈവശമില്ലാത്തതിനെ തുടർന്ന് വിമാനയാത്ര റദ്ദാക്കുകയോ അല്ലെങ്കിൽ യാത്ര മുടങ്ങുകയോ ചെയ്താൽ എയർലൈന്  ഉത്തരവാദിത്തമില്ലെന്നും നഷ്ടപരിഹാരം അനുവദിക്കില്ലെന്നും ജസീറ എയർവേയ്സ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാരും കൈവശമുള്ള എക്സിറ്റ് പെർമിറ്റ് അടക്കമുള്ള യാത്രാരേഖകളുടെ സാധുത പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.  

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments