ഹ്രസ്വ ചിത്രങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ മത്സരവേദിയായ ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിൽ ഈ വർഷം മുതൽ മികച്ച ഷോർട്ട് ഫിലിമിന് ഒന്നര ലക്ഷം രൂപയും (150000/- )
രണ്ടാമത്തെ ചിത്രത്തിന് ഒരുലക്ഷം ( 100000/. ) രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും (50,000/- ) ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക.
ഏറ്റവും മികച്ച സംവിധായകന് പതിനായിരം ( 10000/-) രൂപയും , മികച്ച നടൻ , നടി , ബാലതാരം , തിരക്കഥാകൃത്ത് , ഛായാഗ്രാഹകൻ , എഡിറ്റർ , കലാസംവിധായകൻ , മ്യുസിക് ഡയറക്ടർ , മെയ്ക്കപ്പ് ആർട്ടിസ്റ്റ് , കോസ്റ്റ്യും ഡിസൈനർ , വി എഫ് എക്സ് ആർട്ടിസ്റ്റ് ഉൾപ്പടെയുള്ള 12 വ്യക്തിഗത വിഭാഗങ്ങൾക്ക് അയ്യായിരം ( 5000/ ) രൂപാ വീതവും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക. ജനറൽ കേറ്റഗറി , കേമ്പസ് , പ്രവാസി , AI ചിത്രങ്ങൾ, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾക്ക് വേണ്ടിയുള്ള വിഭാഗം എന്നിങ്ങനെ 5 കേറ്റഗറികളിൽ അവാർഡുകൾ നൽകും .
വിശദവിവരങ്ങൾക്ക് വിളിക്കുക .
9074590448
9544342226



