Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅഹമ്മദാബാദ് വിമാന അപകടം: മരിച്ച കൂടുതൽ പേരെ തിരിച്ചറിയാൻ നടപടികൾ ഊർജിതമാക്കി

അഹമ്മദാബാദ് വിമാന അപകടം: മരിച്ച കൂടുതൽ പേരെ തിരിച്ചറിയാൻ നടപടികൾ ഊർജിതമാക്കി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച കൂടുതൽ പേരെ തിരിച്ചറിയാൻ നടപടികൾ ഊർജിതമായി തുടരുന്നു. കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന് പുറത്തുവരും.അപകടത്തിൽ മരിച്ച 11 യാത്രക്കാരെയും എട്ട് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെയുമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.

248 പേരുടെ ബന്ധുക്കൾ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകി. അതേസമയം, മൃതദേഹങ്ങൾ വേഗത്തിൽ തന്നെ ബന്ധുക്കൾക്ക് കൈമാറാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്.

192 ആംബുലൻസുകളും 591 ഡോക്ടർമാരുടെ സംഘത്തെയും ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഉടൻ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അപകടം നടന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments