ലണ്ടൻ: ഇംഗ്ലിഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന് സർ പദവി. ചാൾസ് രാജാവിന്റെ 76–ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പുറത്തുവിട്ട പുരസ്കാരപ്പട്ടികയിലാണ് ബെക്കാം ഇടംപിടിച്ചത്. കായിക മേഖലയിലും ജീവകാരുണ്യരംഗത്തും നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം.
30 ഇന്ത്യൻ വംശജരും പുരസ്കാരപ്പട്ടികയിലുണ്ട്. പ്രേം ബാബു ഗോയൽ, തനൂജ റാൻഡെറി, പ്രഫ.ജഗ്താർ സിങ് എന്നിവരാണ് ഏറ്റവും ഉന്നതമായ സിബിഇ പുരസ്കാരം നേടിയ ഇന്ത്യക്കാർ